മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോനാ പള്ളി തിരുനാള്‍ തുടങ്ങി
മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോനാ പള്ളി തിരുനാള്‍ തുടങ്ങി

ഇടുക്കി: നെടുങ്കണ്ടം മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോനാ പള്ളിയില്‍ തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യാക്കോബ് സ്ലിഹായുടെയും വിശുദ്ധ ഗീവര്‍ഗീസ്‌ന്റെയും സംയുക്ത തിരുനാളിനാണ് കൊടിയേറിയത്. ഫാ. തോമസ് ഞള്ളിയില്‍ കൊടിയേറ്റി. 8ന് രാവിലെ 10.30ന് രോഗികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള വി. കുര്‍ബാന. വൈകുന്നേരം 4.30ന് കുര്‍ബാന, പ്രസംഗം - കാഞ്ഞിരപ്പള്ളി രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍. 9ന് രാവിലെ 6.30ന് കുര്‍ബാന. വൈകുന്നേരം 4ന് തിരുനാള്‍ കുര്‍ബാന, പ്രസംഗം - ഫാ. സൂരജ് കുത്തനാപ്പിള്ളില്‍ സഹകാര്‍മികര്‍: ഫാ. വര്‍ഗീസ് ഒറ്റക്കണ്ടത്തില്‍, ഫാ. മനേഷ് കുന്നക്കാട്ട്. 6ന് പ്രദക്ഷിണം, പ്രസംഗം - ഫാ. വര്‍ഗീസ് ഒറ്റക്കണ്ടത്തില്‍. തുടര്‍ന്ന് വാദ്യമേളങ്ങള്‍, ആകാശവിസ്മയം.
What's Your Reaction?






