വെള്ളയാംകുടിയില്‍ ഫലവൃക്ഷത്തൈകള്‍ വെട്ടി നശിപ്പിച്ചു
വെള്ളയാംകുടിയില്‍ ഫലവൃക്ഷത്തൈകള്‍ വെട്ടി നശിപ്പിച്ചു
ഇടുക്കി: വെള്ളയാംകുടി ഗ്രീന്‍ വാലി റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വ
ത്തില്‍ നട്ടുപിടിപ്പിച്ച ഫലവൃക്ഷത്തൈകള്‍ വെട്ടി നശിപ്പിച്ചതായി പരാതി. വെള്ളയാംകുടി-നത്തുകല്ല് റോഡിന്റെ പല ഭാഗങ്ങളിലും മാലിന്യം തള്ളല്‍ വര്‍ധിച്ച സാഹചര്യത്തിലാണ് റെസിഡന്റ്‌സ് അസോസിയേഷന്‍ കാടുവെട്ടിത്തെളിച്ച് ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചത്. പേര,നെല്ലി തുടങ്ങിയ തൈകളാണ് നട്ടുപിടിപ്പിച്ചത്. കായ്ക്കാന്‍ തുടങ്ങിയ പേരകളാണ് കഴിഞ്ഞദിവസം സാമൂഹ്യവിരുദ്ധര്‍ വെട്ടി നശിപ്പിച്ചത്. ആര്‍ക്കും ശല്യമില്ലാതിരുന്ന മരങ്ങള്‍ വെട്ടി മാറ്റിയതോടെ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. ഇവ നശിപ്പിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?