മന്ത്രി എ.കെ ശശീന്ദ്രനെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മന്ത്രി എ.കെ ശശീന്ദ്രനെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഇടുക്കി: വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ ഔദ്യോഗിക വാഹനം തടത്തുനിര്‍ത്തി കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറക്കപ്പറമ്പിലിനെ ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജനങ്ങളെ ബാധിക്കുന്ന വന്യജീവി ശല്യം, സി.എച്ച്.ആര്‍ വിഷയം, കൃഷി ഭൂമി ഉള്‍പ്പെടെ വനമാക്കി മാറ്റുന്നതിനുള്ള സമീപനം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരും വനം വകുപ്പും നോക്കുകുത്തിയായ് മാറിയിരിക്കുവെന്നാരോപിച്ചാണ് കരിങ്കൊടി കാണിച്ചത്. തന്റെ പേരില്‍ ചുമത്തിരിക്കുന്ന കുറ്റങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഫ്രാന്‍സിസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സന്തോഷ് രാജന്‍, ലില്‍ജോ ജോസഫ് എന്നിവരെയും അറസ്റ്റ് ചെയ്തു. ഫ്രാന്‍സിസിനെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
What's Your Reaction?