ബിജെപിയിലേക്കുള്ള ക്ഷണം തള്ളാതെ എസ് രാജേന്ദ്രന്‍: കെ വി ശശിയെ സിപിഎം സംരക്ഷിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

ബിജെപിയിലേക്കുള്ള ക്ഷണം തള്ളാതെ എസ് രാജേന്ദ്രന്‍: കെ വി ശശിയെ സിപിഎം സംരക്ഷിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

May 6, 2024 - 17:16
Jun 28, 2024 - 17:50
 0
ബിജെപിയിലേക്കുള്ള ക്ഷണം തള്ളാതെ എസ് രാജേന്ദ്രന്‍: കെ വി ശശിയെ സിപിഎം സംരക്ഷിക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍
This is the title of the web page
ഇടുക്കി: നേതാക്കളുടേത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് പറയുമ്പോഴും ബിജെപിയിലേക്കുള്ള ക്ഷണം തള്ളാതെ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. തനിക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മിഷനില്‍ മൊഴി നല്‍കിയവര്‍ കെ വി ശശിയുടെ നിര്‍ദേശപ്രകാരമാണെന്ന് മാറ്റിപ്പറഞ്ഞിട്ടും സിപിഎം ജില്ലാ നേതൃത്വം തിരുത്താന്‍ തയ്യാറായില്ല. അന്വേഷണ കമ്മിഷനില്‍ കെ വി ശശിക്ക് അനുകൂലമായി ചിലര്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് കെ വി ശശിയുടെ നിര്‍ദേശപ്രകാരമാണ് അത്തരത്തില്‍ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് മാറ്റിപ്പറഞ്ഞു. എന്നാല്‍ ജില്ലാ സെക്രട്ടറി തിരുത്താന്‍ തയ്യാറായിട്ടില്ല. കെ വി ശശിയാണ് തനിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതല്ലൊം തെറ്റാണെന്ന് തിരിച്ചറിഞ്ഞിട്ടും തന്നെ സംരക്ഷിക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ല. തന്നെ അനുകൂലിക്കുന്നവരെ പാര്‍ട്ടിയിലെ ചിലരുടെ നേതൃത്വത്തില്‍ ആക്രമിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ അതിക്രമം ഉണ്ടായിട്ടും പൊലീസ് കുറ്റക്കാരെ പിടികൂടിയില്ല. പാര്‍ട്ടിയിലെ ചില ആളുകളെ മാത്രം സംരക്ഷിക്കുന്ന നിലയിലേക്ക് സിപിഎം തരംതാഴരുത്. നിലവിലെ സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ അപ്പോള്‍ നോക്കാമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.
 

What's Your Reaction?

like

dislike

love

funny

angry

sad

wow