കട്ടപ്പന വള്ളക്കടവ് സെന്റ് ആന്റണീസ് സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു

കട്ടപ്പന വള്ളക്കടവ് സെന്റ് ആന്റണീസ് സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു

Feb 11, 2026 - 16:26
 0
കട്ടപ്പന വള്ളക്കടവ് സെന്റ് ആന്റണീസ് സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന വള്ളക്കടവ് സെന്റ് ആന്റണീസ് സ്‌കൂളില്‍ സുവര്‍ണ ജൂബിലി സമാപനവും അധ്യാപക രക്ഷാകര്‍ത്യദിനവും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജെയിംസ് മറ്റുമുണ്ടയില്‍ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡൊമിനിക് അയലൂപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. തുടര്‍ന്ന് എഇഒ രാജശേഖരന്‍ സി ലോഗോ പ്രകാശനം ചെയ്തു. ചടങ്ങില്‍ 33 വര്‍ഷങ്ങളായി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ഭക്ഷണം തയാറാക്കുന്ന മേരിക്കുട്ടി തോമസിനെ ആദരിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മനോജ് മുരളി, പിടിഎ പ്രസിഡന്റ് മനോജ് ആന്റണി, പൂര്‍വ വിദ്യാര്‍ഥിനി അജിമോള്‍, യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മരിന തോമസ്, എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആശ എം. ജേക്കബ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow