ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചതിന്റെ വൈരാഗ്യം: കമ്പംമെട്ടില്‍ അക്രമിസംഘം 3 വിദ്യാര്‍ഥികളെ മര്‍ദിച്ചു

ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചതിന്റെ വൈരാഗ്യം: കമ്പംമെട്ടില്‍ അക്രമിസംഘം 3 വിദ്യാര്‍ഥികളെ മര്‍ദിച്ചു

Apr 5, 2026 - 11:29
 0
ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചതിന്റെ വൈരാഗ്യം: കമ്പംമെട്ടില്‍ അക്രമിസംഘം 3 വിദ്യാര്‍ഥികളെ മര്‍ദിച്ചു
This is the title of the web page

ഇടുക്കി: കമ്പംമെട്ടില്‍ മൂന്ന് വിദ്യാര്‍ഥികളെ ഒരുസംഘമാളുകള്‍ മര്‍ദിച്ചതായി പരാതി. കമ്പംമെട്ട് തങ്കച്ചന്‍കട സ്വദേശികളായ കിഴക്കേപ്പറമ്പില്‍ ജയിന്‍ ജോയ്, പള്ളിവാതില്‍ക്കല്‍ ടോജോ, ടോജോയുടെ 14കാരനായ ഇളയ സഹോദരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ദുഃഖവെള്ളി ദിനത്തിലാണ് സംഭവം. കുരിശുമല കയറിയശേഷം സുഹൃത്തിന്റെ വാഹനം തിരികെ കൊടുക്കാന്‍ പോകുന്നതിനിടെ മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. വിദ്യാര്‍ഥികള്‍ പതിവായി ജിമ്മില്‍ പോകാറുണ്ട്. അടുത്തിടെ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തശേഷം അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. മേഖലയില്‍ ലഹരി ഉപയോഗിക്കുന്ന ചില സാമൂഹിക വിരുദ്ധര്‍ അടിപിടി ഉണ്ടാക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ കമ്പംമെട്ട് പൊലീസിലും ചൈല്‍ഡ് ലൈനും പരാതി നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow