കോണ്‍ഗ്രസ് കഞ്ഞിക്കുഴിയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി 

കോണ്‍ഗ്രസ് കഞ്ഞിക്കുഴിയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി 

Jul 18, 2026 - 17:19
 0
കോണ്‍ഗ്രസ് കഞ്ഞിക്കുഴിയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി 
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണവും ഡയാലിസിസ് രോഗികള്‍ക്കുള്ള ധനസഹായ വിതരണവും റോയി കെ പൗലോസ് എംഎല്‍എയ്ക്ക് സ്വീകരണവും നല്‍കി. ഡിസിസി  പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു. റോയി കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി നിര്‍വാഹക സമിതിയംഗം എ പി്  ഉസ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം പി എ സജി, ഡിസിസി സെക്രട്ടറിമാരായ ആഗസ്തി അഴകത്ത്, ജോസ് ഊരക്കാട്ടില്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സോയിമോന്‍ സണ്ണി, അപ്പുകുട്ടന്‍ മാടവന എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow