ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിരവധി പ്രമുഖര്‍ കുടുങ്ങും: പി ജെ ജോസഫ് എംഎല്‍എ
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിരവധി പ്രമുഖര്‍ കുടുങ്ങും: പി ജെ ജോസഫ് എംഎല്‍എ
ഇടുക്കി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ സംസ്ഥാനത്തെ നിരവധി പ്രമുഖര്‍ അകത്താകുമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. തോപ്രാംകുടിയില്‍ യുഡിഎഫ് വാത്തിക്കുടി മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രശാന്തും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിലവിലെ ദേവസ്വം മന്ത്രി വി എന്‍ വാസവനുമെല്ലാം പിടിക്കപ്പെടുമെന്നും ഹൈക്കോടതി എല്ലാവരെയും പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?

