എൻ ഡി എ ഇടുക്കി മണ്ഡലം കൺവൻഷൻ കട്ടപ്പനയിൽ
എൻ ഡി എ ഇടുക്കി മണ്ഡലം കൺവൻഷൻ കട്ടപ്പനയിൽ

ഇടുക്കി : എൻഡിഎ ഇടുക്കി ലോക്സഭ മണ്ഡല തിരഞ്ഞെടുപ്പ് കൺവൻഷനും സ്ഥാനാർത്ഥി അഡ്വ.സംഗീത വിശ്വനാഥിൻ്റെ റോഡ് ഷോയും കട്ടപ്പനയിൽ നടന്നു.എൻഡിഎ
സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. നാനൂറിലധികം സീറ്റുകൾ നേടി നരേന്ദ്ര മോദി സർക്കാർ അധികാരം നിലനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു.ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങൾ തടയാൻപോലും കഴിയാത്തവരെ ഇനിയും ജയിപ്പിക്കണമോയെന്ന് ജനങ്ങൾ ചിന്തിച്ച് തീരുമാനം എടുക്കണമെന്നും തുഷാർ ആവശ്യപ്പെട്ടു. യോഗത്തിൽ എൻഡിഎ ഇടുക്കി ലോക്സഭ കൺവീനർ കെഎസ് അജി അധ്യക്ഷത വഹിച്ചു. കൺവൻഷനെ തുടർന്ന് ടൗണിൽ നടന്ന റോഡ് ഷോയിൽ തുറന്ന വാഹനത്തിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്ഥാനാർഥി ജനങ്ങളെ കണ്ടത്.
What's Your Reaction?






