മക്കളെ കളിയാക്കിയതിൽ പ്രകോപിതനായ പിതാവ് സമീപവാസികളായ കുട്ടികളെ മർദ്ദിച്ചതായി പരാതി
മക്കളെ കളിയാക്കിയതിൽ പ്രകോപിതനായ പിതാവ് സമീപവാസികളായ കുട്ടികളെ മർദ്ദിച്ചതായി പരാതി

ഇടുക്കി: ഉപ്പുതറയിൽ വോളിബോൾ കളിക്കുന്നതിനിടെ മക്കളെ കളിയാക്കിയതിൽ പ്രകോപിതനായ പിതാവ് സമീപവാസികളായ കുട്ടികളെ മർദ്ദിച്ചതായി പരാതി. തവാരണ അത്തിത്തറയിൽ രവിയാണ് നാല് കുട്ടികളെ മർദ്ദിച്ചത്.
വോളിബോൾ കളിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് രവിയുടെ രണ്ടു മക്കളെ ഒപ്പമുണ്ടായിരുന്നവർ കളിയാക്കി. കുട്ടികൾ വീട്ടിലെത്തി പരാതി പറഞ്ഞതോടെ പ്രകോപിതനായ രവി വോളിബോൾ കോർട്ടിലെത്തി സ്ഥലത്തുണ്ടായിരുന്ന കുട്ടികളെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ കുട്ടികൾ ഉപ്പുതറ കമ്യൂണിറ്റി സെൻ്ററിൽ ചികിത്സ തേടി. അക്ഷയ്, ഹർഷ്, അനന്ദു, ജസ്ലിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. കുട്ടികളുടെ പരാതിയിൽ ഉപ്പുതറ പോലീസ് കേസെടുത്തു.
What's Your Reaction?






