ടെയ്ലേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത് ചേര്‍ന്നു
ടെയ്ലേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത് ചേര്‍ന്നു
ഇടുക്കി: ടെയ്ലേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പഞ്ചായത്തംഗം കെ എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍ എം തങ്കച്ചന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സി സുദര്‍ശനന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എന്‍ ദേവരാജന്‍, ജില്ലാ സെക്രട്ടറി പി.വി ജോര്‍ജ്, ട്രഷറര്‍ പി കെ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. ഇഎസ്‌ഐ ചികിത്സാപദ്ധതിയില്‍ തയ്യല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തണമെന്നും തൊഴിലാളികളുടെ വിധവകള്‍ക്ക് വിധവ, ക്ഷേമനിധി പെന്‍ഷനുകള്‍ നല്‍കണമെന്നും ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന അംഗങ്ങളായ എ വി സെബാസ്റ്റ്യന്‍, ഇന്ദിരാദേവി എന്നിവര്‍ക്കും പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കും ഉപഹാരം നല്‍കി. പുതിയ ഭാരവാഹികളായി എ ജി ശിവരാമന്‍ ചെട്ടിയാര്‍(പ്രസിഡന്റ്), എന്‍ എം തങ്കച്ചന്‍(സെക്രട്ടറി), പി കെ മുരളീധരന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലയിലെ 5 താലൂക്കുകളില്‍ നിന്നായി 120ലേറെ പേര്‍ പങ്കെടുത്തു.
What's Your Reaction?