കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് വിദ്യാലയം: ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനംചെയ്തു

കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് വിദ്യാലയം: ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനംചെയ്തു

Feb 26, 2026 - 16:29
 0
കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് വിദ്യാലയം: ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനംചെയ്തു
This is the title of the web page

ഇടുക്കി: രാജ്യത്തെ ആദ്യ ഹൈബ്രിഡ് വിദ്യാലയമായി കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍. നൂതന പാഠ്യപദ്ധതി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനംചെയ്തു. നേരിട്ടുള്ള അധ്യാപനത്തോടൊപ്പം വിദ്യാര്‍ഥികളുടെ പഠനവും പാഠ്യപ്രവര്‍ത്തനവും ലാപ്‌ടോപ്പിലൂടെയായിരിക്കും. ടെക് അവാന്ത് ഗാര്‍ഡേ, മൈക്രോസോഫ്റ്റ്, ഇന്റല്‍ എന്നിവയുടെ സാങ്കേതിക പിന്തുണയോടെ നടത്തുന്ന പദ്ധതി വിദ്യാഭ്യാസ നിലവാരം കൂടുതല്‍ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ് വെയറുകളും ഇന്റലിന്റെ ആധുനിക ഗാഡ്ജറ്റുകളും പദ്ധതിയുടെ ഭാഗമാണ്. നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പഠനം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകും.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ലാപ്‌ടോപ്പുകള്‍ വിതരണംചെയ്തു. കാര്‍ട്ട് ബ്ലാഞ്ച് ഡയറക്ടര്‍ കെ വി വിന്‍സെന്റ് മുഖ്യപ്രഭാഷണം നടത്തി. പ്രൊജക്ട് ഇംപാക്ട് മാനേജര്‍ സ്മിത സതീഷ്, മാനേജര്‍ ഫാ. വര്‍ഗീസ് തണ്ണിപ്പാറ, പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് ഇടത്തിച്ചിറ, വൈസ് പ്രിന്‍സിപ്പല്‍ ഫാ അജീഷ് സെബാസ്റ്റ്യന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജെയിംസ് പ്ലാക്കാട്ട്, പിടിഎ പ്രസിഡന്റ് സണ്ണി സേവ്യര്‍, കോ ഓര്‍ഡിനേറ്റര്‍ ജോജോ എബ്രഹാം എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow