ആറാംമൈല്‍ ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ നാലമ്പല നിര്‍മാണം: കട്ടിള സ്ഥാപനം നടത്തി
ആറാംമൈല്‍ ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ നാലമ്പല നിര്‍മാണം: കട്ടിള സ്ഥാപനം നടത്തി
ഇടുക്കി: ചക്കുപള്ളം ആറാംമൈല്‍ ശ്രീഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ പുതുതായി നിര്‍മിക്കുന്ന നാലമ്പലത്തിന്റെ കട്ടിള സ്ഥാപനം നടത്തി. തന്ത്രി രാമപുരം നരമംഗലത്ത് ഇല്ലത്ത് ചെറിയ നീലകണ്ഠന്‍ നമ്പൂതിരിയും മേല്‍ശാന്തി തൊടുപുഴ മഹേഷും മുഖ്യകാര്‍മികത്വം വഹിച്ചു. ഭക്തരും വിവിധ സമുദായ സംഘടന ഭാരവാഹികളും സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. രക്ഷാധികാരി ഗോപിനാഥ പിള്ള, പ്രസിഡന്റ് പ്രകാശ് ചെട്ടിയാര്‍, സെക്രട്ടറി നന്ദനന്‍ കുന്നത്ത്, ട്രഷറര്‍ തങ്കപ്പന്‍ ചാഞ്ഞനാനിക്കല്‍, ടി കെ വിജയന്‍, ശശിധരന്‍ നായര്‍, അനില്‍ പൊടിപ്പാറയില്‍, വാസുദേവന്‍ ചാലില്‍താഴെ, ഹരി പേരൂര്‍, രഘുനാഥന്‍ ചേലക്കാട്ട്, രാജേഷ് കൃഷ്ണന്‍കുട്ടി, പൊന്നപ്പന്‍ ചെട്ടിയാര്‍, മഹിളാസംഘം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?