ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി തിരുനാള്‍: ഭക്തിസാന്ദ്രമായി പ്രദക്ഷിണം
ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി തിരുനാള്‍: ഭക്തിസാന്ദ്രമായി പ്രദക്ഷിണം
ഇടുക്കി: ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിനോട് അനുബന്ധിച്ച് പ്രദക്ഷിണം നടത്തി. ശാന്തിഗ്രാം കുരിശടിയിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ നടന്ന പ്രദക്ഷിണത്തില്‍ നിരവധി വിശ്വാസികള്‍ അണിനിരന്നു. പ്രദക്ഷിണം കടന്നുപോയ മേഖലയിലെ വീടുകള്‍ അലങ്കരിച്ചിരുന്നു. കുരിശടിയില്‍ ലദീഞ്ഞിനുശേഷം ഫാ. മാത്യു പൊന്നമ്പേല്‍ സന്ദേശം നല്‍കി. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും നടന്നു. സമാപന ദിവസമായ ഞായറാഴ്ച തിരുനാള്‍ കുര്‍ബാനയ്ക്കുശേഷം ടൗണ്‍ ചുറ്റി പ്രദക്ഷിണവും വൈകിട്ട് ഗാനമേളയും നടക്കും.
What's Your Reaction?