പട്ടയഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി സര്‍ക്കാര്‍: ഹൈറേഞ്ചിന് സ്വപ്നസാക്ഷാത്കാരമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

പട്ടയഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി സര്‍ക്കാര്‍: ഹൈറേഞ്ചിന് സ്വപ്നസാക്ഷാത്കാരമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

Mar 14, 2026 - 10:02
 0
പട്ടയഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി സര്‍ക്കാര്‍: ഹൈറേഞ്ചിന് സ്വപ്നസാക്ഷാത്കാരമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
This is the title of the web page

ഇടുക്കി: ജില്ലയിലെ പട്ടയഭൂമിയില്‍ നിര്‍മാണ നിരോധനം നീക്കി സര്‍ക്കാര്‍ തീരുമാനം. വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ ഭൂമി വിനിയോഗിക്കുന്നതിനുള്ള കേരള ഭൂമിപതിവ് ചട്ടത്തിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പട്ടയഭൂമി വീടു നിര്‍മിക്കുന്നതിനും കൃഷി ചെയ്യുന്നതിനും പുറമേ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനാണ് തീരുമാനമായത്. ഇതോടെ പതിച്ചുകൊടുത്ത ഭൂമിയില്‍ വീടു മാത്രമല്ല, മറ്റുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പട്ടയ ഉടമകള്‍ക്ക് സാധിക്കും. 5000 ചതുരശ്ര അടിവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സൗജന്യമായും 5000 മുതല്‍ 10000 വരെ ഭൂമിയുടെ ന്യായവിലയുടെ ഒരുശതമാനവും അതിനു മുകളിലുള്ള നിര്‍മിതികള്‍ക്ക് ഭൂമിയുടെ ന്യായവിലയുടെ 2 ശതമാനവും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുവിന് ഭൂമിയുടെ ന്യായവിലയുടെ 5 ശതമാനവും ഈടാക്കി അനുമതി നല്‍കാമെന്നാണ് മന്ത്രിസഭാ യോഗ തീരുമാനം.
ഹൈറേഞ്ച് ജനതയുടെ ഏറെക്കാലത്തെ ആവശ്യത്തിനുള്ള അംഗീകാരമാണിതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 2010 മുതല്‍ നിന്നിരുന്ന അനിശ്ചിതത്വം ഇതോടെ അവസാനിച്ചു. നിലവില്‍ ഇത്തരം നിര്‍മിതികള്‍ ഉണ്ടായിരുന്നത് ക്രമവല്‍ക്കരിക്കാന്‍ ചട്ടം ഉണ്ടാക്കിയിരുന്നു. പുതിയ ചട്ടം വന്നതോടു കൂടി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള അനുമതിയും ലഭ്യമാകും.
പതിച്ചു നല്‍കിയ ഭൂമി പതിവ് വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലായിരുന്നു. മന്ത്രിസഭയുടെ തീരുമാനം വന്നതോടെ ഹൈറേഞ്ചിന്റെ വികസന സ്വപ്നങ്ങള്‍ക്ക് വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും  മന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow