പുളിയന്‍മല നവദര്‍ശനാഗ്രാമിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി
പുളിയന്‍മല നവദര്‍ശനാഗ്രാമിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി

ഇടുക്കി: പുളിയന്‍മല നവദര്‍ശനാഗ്രാമിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായും നവദര്‍ശനാഗ്രാമിന്റെ രജതജൂബിലിയോടും അനുബന്ധിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. 1989 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു.ലഹരി ഉപയോഗം ഉപേക്ഷിക്കുക, ഉപയോഗിക്കുന്നത് തടയുക, ലഹരി വിമുക്ത സമൂഹത്തെ കെട്ടിപ്പടുത്തുക എന്നീ ആശയങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്. പരിപാടിയോടനുബന്ധിച്ച് അതിഥികളായി എത്തിച്ചേര്‍ന്നവരെ പൊന്നാട അണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു. തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വിമുക്തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡിജോ ദാസ് മുഖ്യപ്രഭാഷണം നടത്തി. നവദര്‍ശനഗ്രാം ഡയറക്ടര്‍ ഫാ. തോംസണ്‍ കൂടപ്പാട്ട് സി എം ഐ, ആര്‍ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു
What's Your Reaction?






