കട്ടപ്പന നഗരസഭയുടെ പഴയ കെട്ടിടത്തിലെ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ തീരുമാനം: എംഎല്‍എ സന്ദര്‍ശനം നടത്തി

കട്ടപ്പന നഗരസഭയുടെ പഴയ കെട്ടിടത്തിലെ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ തീരുമാനം: എംഎല്‍എ സന്ദര്‍ശനം നടത്തി

Nov 8, 2026 - 16:05
 0
കട്ടപ്പന നഗരസഭയുടെ പഴയ കെട്ടിടത്തിലെ ഓഫീസുകള്‍ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ തീരുമാനം: എംഎല്‍എ സന്ദര്‍ശനം നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയുടെ കാലപ്പഴക്കംചെന്ന പഴയ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റാന്‍ നടപടി ആരംഭിച്ചതോടെ ഇവിടെ പ്രവര്‍ത്തിക്കുന്ന ഭൂമിപതിവ് ഓഫീസ് ഉള്‍പ്പെടെ സിവില്‍ സ്റ്റേഷനിലേക്ക് മാറ്റാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി റോയി കെ പൗലോസ് എംഎല്‍എ സിവില്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ച് ആവശ്യമായ ക്രമീകരണം നടത്താന്‍ നിര്‍ദേശം നല്‍കി. ഭൂമിപതിവ് ഓഫീസിനുപുറമേ കൃഷിഭവന്‍, ജില്ലാ ഡ്രഗ്‌സ് ഓഫീസ് എന്നിവയും ഇവിടെനിന്ന് ഒഴിയാന്‍ നഗരസഭ നോട്ടീസ് നല്‍കിയിട്ടുണ്ട്. പട്ടയ നടപടി വേഗത്തിലാക്കാന്‍ ഓഫീസ് സിവില്‍ സ്റ്റേഷന്റെ താഴത്തെ നിലയിലേക്ക് മാറ്റാനാണ് തീരുമാനം. ചെറിയ തോതില്‍ അടിസ്ഥാന സൗകര്യമൊരുക്കിയാല്‍ സിവില്‍ സ്റ്റേഷനില്‍ സ്ഥലസൗകര്യം ലഭ്യമാകുമെന്ന് എംഎല്‍എ പറഞ്ഞു. ഓഫീസ് മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ആര്‍ രാജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow