നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 16ന് സമാപിക്കും

നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 16ന് സമാപിക്കും

Sep 14, 2025 - 11:46
 0
നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 16ന് സമാപിക്കും
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി അഞ്ചാം ദിനം പുരോഗമിക്കുന്നു. നാലാംദിനം കായികക്ഷമതാ പരീക്ഷയില്‍ 7 ജില്ലകളില്‍ നിന്നായി ടെക്‌നിക്കല്‍ സ്റ്റാഫ് വിഭാഗത്തില്‍ 657 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. ജനറല്‍ ഡ്യൂട്ടിക്കുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് പാരാറെജിമെന്റിലേക്ക് പോകാന്‍ താല്‍പര്യമുള്ളവര്‍ക്കായി തൂക്കുപാലം- രാമക്കല്‍മേട് റോഡില്‍ ഞായറാഴ്ച 5 കിലോമീറ്റര്‍ ഓട്ടം നടക്കും. ചൊവ്വാഴ്ച റിക്രൂട്ട്‌മെന്റ് റാലി സമാപിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായാണ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. 1600 മീറ്റര്‍ റണ്‍ റേസ്, സിഗ് സാഗ് ബാലന്‍സ്, പുള്‍ അപ്‌സ്, 9 ഫീറ്റ് ഡിച്ച് തുടങ്ങി നാലിനം കായികക്ഷമത പരീക്ഷയും ശാരീരിക അളവ് പരിശോധനയുമാണ് നടക്കുന്നത്. ഇവയ്ക്ക് പുറമേ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ പരിശോധനകളും നടത്തുന്നുണ്ട്. 120 സൈനികര്‍ക്കാണ് നടത്തിപ്പ് ചുമതല. എഴുത്തുപരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ ഇടംനേടിയ 3102 ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow