കട്ടപ്പന നവജ്യോതി കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷം നടത്തി
കട്ടപ്പന നവജ്യോതി കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷം നടത്തി

ഇടുക്കി: കട്ടപ്പന നവജ്യോതി കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സിനിമോള്‍ ബിനോയി അധ്യക്ഷയായി. നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി പാറപ്പായില്‍ മുഖ്യപ്രഭാഷണം നടത്തി. സംഘത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ആഷാ മഹേഷ്, തങ്കമ്മ പി കെ, പ്രസീത, ദിയ തോമസ്, മേരിക്കുട്ടി തോമസ്, ബിന്‍സി രാജു, സോളി ജിജി, അലന്‍ കെ ജോസ്, സ്റ്റെഫി എബ്രഹാം, മണി കുഞ്ഞുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും നടത്തി.
What's Your Reaction?






