ആനച്ചാല്‍ തട്ടാത്തിമുക്കില്‍ പള്ളിവാസല്‍ പഞ്ചായത്തിന്റെ ഹെറിറ്റേജ് സെന്റര്‍ തുറക്കുന്നു
ആനച്ചാല്‍ തട്ടാത്തിമുക്കില്‍ പള്ളിവാസല്‍ പഞ്ചായത്തിന്റെ ഹെറിറ്റേജ് സെന്റര്‍ തുറക്കുന്നു

ഇടുക്കി: ആനച്ചാല്‍ രണ്ടാംമൈല്‍ റോഡരികിലെ തട്ടാത്തിമുക്കില്‍ പള്ളിവാസല്‍ പഞ്ചായത്തിന്റെ ഹെറിറ്റേജ് സെന്റര്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന സുഗന്ധവ്യജ്ഞനങ്ങളുടെ വില്‍പ്പന കേന്ദ്രം ഉള്‍പ്പെടുന്നതാണ് ഹെറിറ്റേജ് സെന്റര്‍. മൂന്നാറിന്റെ പ്രവേശന കവാടമായ പള്ളിവാസല്‍ പഞ്ചായത്തിന്റെ വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ടാണ് ഹെറിറ്റേജ് സെന്റര്‍ തുറക്കുന്നത്. അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രജീഷ്‌കുമാര്‍ പറഞ്ഞു.
സാംസ്‌കാരിക ഗ്യാലറിയും ഇവിടെയുണ്ടാകും. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടും തനത് ഫണ്ടും ഉള്‍പ്പെടെ 25 ലക്ഷം രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം.
What's Your Reaction?






