കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ കോഴിക്കറിയില്‍ ജീവനുള്ള പുഴുക്കള്‍: ഭക്ഷണം കഴിച്ച 3 പേര്‍ ചികിത്സതേടി
കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ കോഴിക്കറിയില്‍ ജീവനുള്ള പുഴുക്കള്‍: ഭക്ഷണം കഴിച്ച 3 പേര്‍ ചികിത്സതേടി

ഇടുക്കി: കട്ടപ്പന നഗരത്തിലെ ഹോട്ടലില്‍ വിളമ്പിയ കോഴിക്കറിയില്‍ ജീവനുള്ള പുഴുക്കള്‍. ഭക്ഷണം കഴിച്ച 3 വിദ്യാര്‍ഥികള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടി. കട്ടപ്പന പള്ളിക്കവലയിലെ എയ്‌സ് ഹോട്ടലില്‍ നിന്നുവാങ്ങിയ ചിക്കന്‍ കറിയിലാണ് പുഴുക്കളെ കണ്ടത്. കട്ടപ്പന ഓസാനം സ്വിമ്മിങ് അക്കാദമിയില്‍ നീന്തല്‍ പരിശീലനത്തിനെത്തിയവരാണ് പൊറോട്ടക്കൊപ്പം ചിക്കന്‍ കറിയും കഴിച്ചത്. പുഴുക്കളെ കണ്ടതോടെ ഇവര്‍ ഛര്‍ദിക്കുകയും തുടര്‍ന്ന് വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ ചികിത്സതേടുകയുമായിരുന്നു. നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കി.
What's Your Reaction?






