കനത്തമഴയില്‍ വണ്ടിപ്പെരിയാറില്‍ വീട് ഭാഗികമായി തകര്‍ന്നു: കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടു
കനത്തമഴയില്‍ വണ്ടിപ്പെരിയാറില്‍ വീട് ഭാഗികമായി തകര്‍ന്നു: കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടു

ഇടുക്കി: കനത്തമഴയില്‍ വണ്ടിപ്പെരിയാറില്‍ വീടിന്റെ ഭാഗികമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന 7 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എംജി കോളനി സ്വദേശികളായ ഷണ്‍മുഖം- രാമലക്ഷ്മി ദമ്പതികളുടെ വീടിന്റെ ഒരുഭാഗമാണ് നിലംപൊത്തിയത്. മുന്‍വശത്തെ ഭിത്തി മറുഭാഗത്തേയ്ക്ക് ഇടിഞ്ഞുവീണതിനാല്‍ കുട്ടികളും കിടപ്പുരോഗിയും ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെട്ടു. നിലവില്‍ വീട് വാസയോഗ്യമല്ല.
എസ് സി വിഭാഗത്തില്‍പ്പെട്ട ഇവരുടെ വീടിന്റെ 20വര്‍ഷത്തെ പഴക്കമുണ്ട്. പുതിയ വീട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഷണ്‍മുഖത്തിന്റെ മകന്‍ രഞ്ജിത് പറയുന്നു. ഷണ്‍മുഖം കിടപ്പിലായിട്ട് നാലുവര്‍ഷമായി. രാമലക്ഷ്മി നേത്രചികിത്സയുടെ ഭാഗമായുള്ള ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്.
What's Your Reaction?






