ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനം: വണ്ടിപ്പെരിയാറില്‍ നേരിയ സംഘര്‍ഷം
ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനം: വണ്ടിപ്പെരിയാറില്‍ നേരിയ സംഘര്‍ഷം

ഇടുക്കി: ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതിനുപിന്നാലെ വണ്ടിപ്പെരിയാറില്‍ ഓട്ടോ- ടാക്‌സി തൊഴിലാളികളും സ്വകാര്യ ബസ് ജീവനക്കാരും തമ്മില്‍ നേരിയ സംഘര്‍ഷം. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ബസ് തടഞ്ഞിട്ടു. തുടര്‍ന്ന് ബസ് ജീവനക്കാരുമായി ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലെത്തുകയായിരുന്നു. വിവരമറിഞ്ഞ് വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു. വണ്ടിപ്പെരിയാര്‍- കുമളി റൂട്ടില്‍ ടാക്‌സി ഓടിക്കുന്ന വണ്ടിപ്പെരിയാര്‍ സ്വദേശി എഡ്വേഡിനെയാണ് കഴിഞ്ഞദിവസം സ്വകാര്യ ബസിലെ കണ്ടക്ടര്‍ കൈയേറ്റം ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹം വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
What's Your Reaction?






