വണ്ടൻമേട് കറുവാക്കുളത്ത് വാഹനത്തിന് തീയിട്ട കേസിലെ പ്രതി പിടിയിൽ
വണ്ടൻമേട് കറുവാക്കുളത്ത് വാഹനത്തിന് തീയിട്ട കേസിലെ പ്രതി പിടിയിൽ

ഇടുക്കി : വണ്ടൻമേട് കറുവാക്കുളത്ത് വാഹനത്തിന് തീയിട്ട കേസിലെ പ്രതിയേ പിടികൂടി. കറുവാക്കുളം സ്വദേശി കുമരേശൻ ആണ് പൊലീസ് പിടിയിലായത്.
ബുധനാഴ്ച വെളുപ്പിന് ഒന്നോടെ കറുവാക്കുളം നാട്ട് രാജന്റെ ഉടമസ്ഥതയിലുള്ള ഇൻവേഡർ വാഹനത്തിനാണ് പ്രതി തീയിട്ടത്.
ഹോൺ ശബ്ദം കേട്ട് വീട്ടുകാർ പുറത്തെത്തിയപ്പോഴാണ് വാഹനം കത്തുന്നത് കണ്ടത്. തീ പിടിച്ചതോടെപ്പം വാഹനം 2 മീറ്ററോളം ഉരുളുകയും ചെയ്തു. സമീപത്തുള്ള മൂന്ന് വീട്ടുകാരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. തുടർന്ന് പ്രദേശ വാസികൾ ചേർന്ന് തീ അണക്കുകയായിരുന്നു. സമീപത്തു പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിനം കേടുപാടുകളുണ്ടായി. പെട്രോൾ എത്തിച്ചതായി കരുതുന്ന ജാറും സമീപത്ത് നിന്നും കണ്ടെത്തി. തുടർന്ന് വണ്ടൻമേട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുമരേശൻ പിടിയിലായത്. എസ് ഐ അശോകൻ, സിപിഒ
ബൈജു ആർ, എസ് സിപിഒ ഫൈസൽ മോൻ എന്നിവരാണ് തമിഴ്നാട് കോമ്പയിൽ നിന്നു പ്രതിയേ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
What's Your Reaction?






