കല്യാണത്തണ്ടില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അസം സ്വദേശി കസ്റ്റഡിയില്‍
കല്യാണത്തണ്ടില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അസം സ്വദേശി കസ്റ്റഡിയില്‍

ഇടുക്കി: കട്ടപ്പന കല്യാണത്തണ്ടില്‍ നിന്ന് ആറുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി. കല്യാണത്തണ്ട് സ്വദേശികളായ സന്ദീപ് - ഉണ്ണിമായ ദമ്പതികളുടെ കുട്ടിയെയാണ് ചൊവ്വാഴ്ച വൈകിട്ട് നാലോടെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
അസം സ്വദേശിയായ യുവാവ് വീട്ടിലെത്തി വിളിച്ചപ്പോള്‍ ഉണ്ണിമായ കുട്ടിയുമായി ജനാലയുടെ സമീപത്തെത്തി. ഈസമയം കുട്ടിയെ വലിച്ച് പുറത്തേയ്ക്ക് എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ നാട്ടുകാര്‍ എത്തിയപ്പോള്‍ ഇയാള്‍ ഏലത്തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് കല്യാണത്തണ്ട് ക്ഷേത്രത്തിന് സമീപത്തുനിന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. യുവാവിനെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണോയെന്ന് സംശയിക്കുന്നു.
What's Your Reaction?






