അടിമാലി കുമളി ദേശീയ പാതയില്‍ വെള്ളയാംകുടിക്ക് സമീപം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തം
അടിമാലി കുമളി ദേശീയ പാതയില്‍ വെള്ളയാംകുടിക്ക് സമീപം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തം

ഇടുക്കി: അടിമാലി കുമളി ദേശീയ പാതയില്‍ വെള്ളയാംകുടിക്ക് സമീപം വാഹന അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ മേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആധുനിക രീതിയില്‍ പാത നവീകരിച്ചതിന് ശേഷമാണ് അപകടങ്ങള്‍ വര്‍ധിച്ചതെന്നും, അടുത്തിടെ നടത്തിയ നവീകരണത്തില്‍ അപാകത ഉണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കാരണങ്ങള്‍ ആണെങ്കിലും റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും കാരണമായി ആളുകള്‍ ചൂണ്ടി കാണിക്കുന്നു.
വൈകുന്നേരങ്ങളില്‍ അടക്കം ഇരുചക്ര വാഹനത്തില്‍ എത്തുന്ന യുവാക്കള്‍ റോഡില്‍ സാഹസിക പ്രകടനങ്ങള്‍ നടത്തുന്നതായും സമീപവാസികള്‍ പറഞ്ഞു. കാല്‍ നടയാത്രികര്‍ക്ക് അടക്കം ഇത് വലിയ ഭീഷണിയായി മാറുകയാണ്. പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ മേഖലയില്‍ പരിശോധന ശക്തമാക്കണമെന്നും പാതയില്‍ വേണ്ട സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്നുമാണ് ആവശ്യം.
What's Your Reaction?






