തോപ്രാംകുടി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ കാലിത്തീറ്റ വിതരണം ചെയ്തു
തോപ്രാംകുടി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ കാലിത്തീറ്റ വിതരണം ചെയ്തു

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകര്‍ഷകര്‍ക്കായി നടപ്പിലാക്കി വരുന്ന കാലിത്തീറ്റ സബ്‌സിഡി വിതരണം തോപ്രാംകുടിയില്‍ നടന്നു. തോപ്രാംകുടി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് ഉദ്ഘാടനം ചെയ്തു.
2024 - 25 വാര്‍ഷിക പദ്ധതിയില്‍ 72 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. 110 ക്ഷീര കര്‍ഷകര്‍ക്കാണ് രണ്ടാം ഗഡുവില്‍ കാലിത്തീറ്റ വിതരണം നടത്തിയത്. സംഘം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. ബോര്‍ഡ് അംഗങ്ങളായ ജോമോന്‍ പുത്തേട്ട്, ഷൈനി ജോസ്, ടോമി സെബാസ്റ്റ്യന്‍, പ്രസാദ് കുഴിയോഴത്തില്‍, ഷിജി റോബിന്‍, ആല്‍ബിന്‍ ആന്റണി, ബിനിമോള്‍ ടോമി, സന്തോഷ് പുല്‍പ്പറക്കുടിയില്‍, സംഘം സെക്രട്ടറി ഷാജി പുളിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






