തോപ്രാംകുടി പ്രകാശില്‍ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തിയതായി പരാതി
തോപ്രാംകുടി പ്രകാശില്‍ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തിയതായി പരാതി

ഇടുക്കി: തോപ്രാംകുടി പ്രകാശില്‍ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തിയതായി പരാതി. ടവര്‍ ജങ്ഷന്‍ ചന്ദനക്കവല റൂട്ടില്‍ കിണറ്റോലിയില്‍ അനീഷിന്റെ വീട്ടിലെ കുടിവെള്ള ടാങ്കിലാണ് കീടനാശിനി കലര്‍ത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. അന്ന് രാത്രി 8.30ന് അനീഷും കുടുംബാംഗങ്ങളും ഭക്ഷണത്തിരിക്കുമ്പോള്‍ വെള്ളത്തിന് പ്രശ്‌നമില്ലായിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ചശേഷം വെള്ളമെടുത്തപ്പോഴാണ് നിറംമാറ്റം ശ്രദ്ധയില്‍പെട്ടത്. പലതവണ വെള്ളം ശേഖരിച്ച പാത്രങ്ങള്‍ കഴുകിയശേഷം ജലം സംഭരിച്ചിട്ടും നിറം മാറ്റത്തിന് വ്യത്യാസമുണ്ടായില്ല. സംശയം തോന്നിയ അനീഷ് ടാങ്ക് പരിശോധിച്ചപ്പോഴാണ് വെള്ളത്തിന് നിറമാറ്റം അനുഭവപ്പെട്ടത്. ഉടന്‍തന്നെ അയല്‍വാസികളെയും പഞ്ചായത്തംഗത്തെയും വിവരം അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ചെങ്കിലും ടാങ്കില്‍ ശേഖരിച്ച വെള്ളമായതിനാല്‍ തങ്ങള്‍ക്ക് നടപടിയെടുക്കുവാന്‍ കഴിയില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് മുരിക്കാശേരി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് പരാതി എഴുതി വാങ്ങിയതല്ലാതെ തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്. വിഷയത്തില്‍ അടിയന്തരമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം. വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.
What's Your Reaction?






