വാത്തിക്കുടി പഞ്ചായത്ത് മുട്ടക്കോഴികളെ വിതരണം ചെയ്തു
വാത്തിക്കുടി പഞ്ചായത്ത് മുട്ടക്കോഴികളെ വിതരണം ചെയ്തു
ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് നീറ്റു കക്ക, മുട്ടക്കോഴികള്‍, വയോജനങ്ങള്‍ക്കുള്ള കമ്പളിപ്പുതപ്പ് എന്നിവ വിതരണം ചെയ്തു. പടമുഖം ആപ്‌കോസ് ഹാളില്‍ ജില്ലാ പഞ്ചായത്തംഗം ഷൈനി സജി ഉദ്ഘാടനം നിര്‍വഹിച്ചു. എല്‍പിഎസ്ടി, പിഎസ്‌സി പരീക്ഷയില്‍ റാങ്ക് നേടിയ കുട്ടികളെ വിദ്യാര്‍ഥികളെ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എബി തോമസ് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പ്രദീപ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി ഷാജി, പടമുഖം വാര്‍ഡ് അംഗം ഡിക്ലാര്‍ക്ക് സെബാസ്റ്റ്യന്‍, കെ എ അലിയാര്‍, അനില്‍ ബാലകൃഷ്ണന്‍, ലൈലാമണി, പടമുഖം മില്‍മ പ്രസിഡന്റ് ജോബി വയലില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കുമാരി, അങ്കണവാടി വര്‍ക്കര്‍ സാനി, മിനി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

