ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന്‍ ആറാംമൈല്‍ യൂണിറ്റ് സമ്മേളനം നടത്തി
ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന്‍ ആറാംമൈല്‍ യൂണിറ്റ് സമ്മേളനം നടത്തി

ഇടുക്കി: ഹെഡ്‌ലോഡ് ആന്‍ഡ് ടിംബര്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ആറാംമൈല്‍ യൂണിറ്റ് സമ്മേളനം വി എസ് നഗറില്‍ നടത്തി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് ബിസി ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാര്‍ തൊഴിലാളിവിരുദ്ധ സമീപനം തുടരുകയും രാജ്യത്ത് സമസ്ത മേഖലകളിലും ജനങ്ങള്‍ ദുരിതം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യകാല യൂണിയന്‍ അംഗങ്ങളായ തൊഴിലാളികളെയും മുതിര്‍ന്ന വ്യാപാരികളെയും ചടങ്ങില്‍ ആദരിച്ചു.
സിഐടിയു ഏരിയ സെക്രട്ടറി സതീഷ് ചന്ദ്രന്‍, ഷെല്ലി തോമസ്, അജി പോളച്ചിറ, ടി എന്‍ കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു. ടൗണില്‍ നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു.
What's Your Reaction?






