വണ്ടിപ്പെരിയാറില്‍ സിപിഐഎം പ്രവര്‍ത്തകര്‍ റോഡിന്റെ ഇരുവശത്തെയും കാടുകള്‍ വെട്ടി നീക്കി

വണ്ടിപ്പെരിയാറില്‍ സിപിഐഎം പ്രവര്‍ത്തകര്‍ റോഡിന്റെ ഇരുവശത്തെയും കാടുകള്‍ വെട്ടി നീക്കി

Aug 10, 2025 - 16:11
 0
വണ്ടിപ്പെരിയാറില്‍ സിപിഐഎം പ്രവര്‍ത്തകര്‍ റോഡിന്റെ ഇരുവശത്തെയും കാടുകള്‍ വെട്ടി നീക്കി
This is the title of the web page

ഇടുക്കി: സിപിഐഎം പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ മഞ്ജുമല പാലാപിസ് മുതല്‍ പുതുലയം വരെയുള്ള റോഡിന്റെ ഇരുവശത്തെയും കാടുകള്‍ വെട്ടി നീക്കി. ഇതുവഴി കടന്നുപോകുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് അടക്കമുള്ള ആളുകളുടെ നിരന്തരമായ ആവശ്യത്തെതുടര്‍ന്നാണ് പ്രവര്‍ത്തകര്‍ കാടുകള്‍ പൂര്‍ണമായും വെട്ടി മാറ്റിയത്. റോഡിലേക്ക് വളര്‍ന്ന് നില്‍ക്കുന്ന കാടുപടലങ്ങള്‍ കാരണം എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കില്ലായിരുന്നു. കൂടാതെ വാഹനങ്ങള്‍ വരുമ്പോള്‍ സൈഡിലേക്ക് മാറിനില്‍ക്കുന്ന കാല്‍നടയാത്രികര്‍ക്ക് മുള്‍ച്ചെടികളില്‍ കൊണ്ട് മുറിവുകളുമുണ്ടാകുന്നത് സ്ഥിരമായിരുന്നു. തുടര്‍ന്നാണ് സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം വിജയകുമാര്‍ മഞ്ജുമലയുടെ നേതൃത്വത്തില്‍ 40 ഓളം പ്രവര്‍ത്തകര്‍ ഞായറാഴ്ച രണ്ട് കിലോമീറ്റര്‍ റോഡിന്റെ ഇരുവശത്തെയും കാടുകള്‍ പൂര്‍ണമായി വെട്ടി മാറ്റിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow