നെടുങ്കണ്ടത്ത് ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ കോണ്‍ഗ്രസ് അനുമോദിച്ചു
നെടുങ്കണ്ടത്ത് ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ കോണ്‍ഗ്രസ് അനുമോദിച്ചു
ഇടുക്കി: നെടുങ്കണ്ടത്തുവച്ച് ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെയും ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരിയേയും കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റി ആദരിച്ചു. കഴിഞ്ഞ ദിവസമാണ് കട്ടപ്പന - മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പ്രിയദര്‍ശിനി ബസില്‍ മുണ്ടിയെരുമ സ്വദേശി കുഴഞ്ഞുവീണത്. ഉടന്‍ ബസ് ഡ്രൈവറായ അനൂപും കണ്ടക്ടറായ ബാനര്‍ജിയും മറ്റ് യാത്രക്കാരെ അറിയിച്ചശേഷം ബസ് കല്ലാര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ ബസിലുണ്ടായിരുന്ന കരുണാപുരം എഫ്എച്ച്‌സിയിലെ അറ്റന്ററായ ഉഷാകുമാരി ഇയാള്‍ക്ക് സിപിആര്‍ നല്‍കി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. യാത്രക്കാരന്റെ ബന്ധുക്കള്‍ വന്നതിനുശേഷമാണ് ബസ് യാത്ര തുടര്‍ന്നത്. നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ സേനാവതി വേണു എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ് മഹേശ്വരന്‍, കെപിസിസി സെക്രട്ടറി അഡ്വ. എം എന്‍ ഗോപി, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് റെജി ആശാരികണ്ടം, ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?