രാജാക്കാട് വാക്കാസിറ്റി കല്‍ക്കുടിയംകാനത്തെ ഭീമന്‍ മരക്കുറ്റി പിഴുതുമാറ്റുന്നു
രാജാക്കാട് വാക്കാസിറ്റി കല്‍ക്കുടിയംകാനത്തെ ഭീമന്‍ മരക്കുറ്റി പിഴുതുമാറ്റുന്നു
ഇടുക്കി: രാജാക്കാട് വാക്കാസിറ്റി കല്‍ക്കുടിയംകാനത്തെ ഭീമന്‍ മരക്കുറ്റി പിഴുതുമാറ്റാന്‍ തീരുമാനം. കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തില്‍ വശങ്ങളിലെ മണ്ണുമാറ്റിത്തുടങ്ങി. റോഡരികില്‍ അപകടാവസ്ഥയിലായിരുന്ന വന്‍ മരം രണ്ടുവര്‍ഷം മുമ്പ് വനപാലകര്‍ വെട്ടിമാറ്റിയിരുന്നു. എന്നാല്‍ മരക്കുറ്റി പിഴുതുമാറ്റിയിരുന്നില്ല. തുടര്‍ന്ന് പൊതുപ്രവര്‍ത്തകര്‍ പരാതി നല്‍കി. അപകടഭീഷണി സംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് മരക്കുറ്റി നീക്കാന്‍ സമീപവാസി ഇരുപുളംകാട്ടില്‍ ഷാജിക്ക് വനപാലകര്‍ നിര്‍ദേശം നല്‍കി.
What's Your Reaction?

