പെരിയോന്‍കവല-തപോവനം റോഡരികിലെ പാറപൊട്ടിക്കാതെ ഐറിഷ് ഓട നിര്‍മിച്ചു: പ്രതിഷേധവുമായി നാട്ടുകാര്‍
പെരിയോന്‍കവല-തപോവനം റോഡരികിലെ പാറപൊട്ടിക്കാതെ ഐറിഷ് ഓട നിര്‍മിച്ചു: പ്രതിഷേധവുമായി നാട്ടുകാര്‍
ഇടുക്കി: കാഞ്ചിയാര്‍ പെരിയോന്‍കവല- കോടാലിപ്പാറ-തപോവനം റോഡ് വശത്തെ പാറ പൊട്ടിച്ചുനീക്കാതെ ഐറിഷ് ഓട നിര്‍മിച്ചതിനെതിരെ നാട്ടുകാര്‍. റോഡിന്റെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗം കഴിഞ്ഞദിവസം തുറന്നുനല്‍കിയിരുന്നു. നിലവില്‍ ടാറിങ്ങും കോണ്‍ക്രീറ്റിങ്ങും ഐറിഷ് ഓട നിര്‍മാണവുമാണ് പുരോഗമിക്കുന്നത്. കോടാലിപ്പാറ ഹോസ്റ്റലിനുസമീപമാണ് റോഡരികില്‍ പാറപൊട്ടിച്ചുനീക്കാതെ കരാറുകാര്‍ ഐറിഷ് ഓട നിര്‍മിച്ചത്. തള്ളിനില്‍ക്കുന്ന പാറ വാഹന, യാത്രികര്‍ക്ക് ഭീഷണിയാണ്. നിര്‍മാണത്തിനുമുമ്പേ നാട്ടുകാര്‍ കരാറുകാരനെ ഇക്കാര്യം ധരിപ്പിച്ചിരുന്നു. എന്നാല്‍, അശാസ്ത്രീയമായി നിര്‍മാണം നടത്തിയെന്നാണ് പരാതി.
മന്ത്രി റോഷി അഗസ്റ്റിന്‍ അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് പെരിയോന്‍കവല-കോടാലിപ്പാറ-തപോവനം റോഡിന്റെ നവീകരണം ഭൂരിഭാഗവും പൂര്‍ത്തിയായി. അടിയന്തരമായി പാറ പൊട്ടിച്ചുനീക്കി ഗതാഗതം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?

