പാലക്കാട് നെന്മാറയില്‍നിന്ന് കഞ്ചാവ് കേസില്‍ ഒളിവില്‍ പോയ പ്രതി വണ്ടിപ്പെരിയാറില്‍ പിടിയില്‍
പാലക്കാട് നെന്മാറയില്‍നിന്ന് കഞ്ചാവ് കേസില്‍ ഒളിവില്‍ പോയ പ്രതി വണ്ടിപ്പെരിയാറില്‍ പിടിയില്‍
ഇടുക്കി: പാലക്കാട് നെന്മാറ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കഞ്ചാവ് കേസ് പ്രതി വണ്ടിപ്പെരിയാറില്‍ പിടിയില്‍. കറുപ്പുംപാലം സ്വദേശി സുഭാഷ് കൃഷ്ണ (32) ആണ് പിടിയിലായത്. രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. നെന്മാറ ഭാഗത്ത് വച്ച് സുഭാഷിനെയും ഒഡീഷ സ്വദേശിയെയും രണ്ട് കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ ഈ സമയം സുഭാഷ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വണ്ടിപ്പെരിയാര്‍ സ്വദേശിയാണെന്ന് മനസിലാക്കുകയും വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. മുമ്പും ഇയാള്‍ക്കെതിരെ നിരവധിയായ കേസുകളുണ്ട്. പ്രതിയം നെന്മാറ പൊലീസിന് കൈമാറി. എസ്‌ഐ ടി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
What's Your Reaction?