ഐഎന്‍ടിയുസി ഇടുക്കി റീജിയണല്‍ കമ്മിറ്റി നേതൃസംഗമം നടത്തി
ഐഎന്‍ടിയുസി ഇടുക്കി റീജിയണല്‍ കമ്മിറ്റി നേതൃസംഗമം നടത്തി
ഇടുക്കി: ഐഎന്‍ടിയുസി ഇടുക്കി റീജിയണല്‍ കമ്മിറ്റി നേതൃസംഗമവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടത്തി. ജില്ലാ പ്രസിഡന്റ് രാജാ മാട്ടുകാരന്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി റീജിയണല്‍ പ്രസിഡന്റായി തങ്കച്ചന്‍ കാരയ്ക്കാവയലില്‍ സ്ഥാനമേറ്റെടുത്തു. ഇദ്ദേഹത്തിന് ജില്ലാ പ്രസിഡന്റ് അധികാരം കൈമാറി. തങ്കച്ചന്‍ മാണി വേമ്പാനിക്കല്‍ അധ്യക്ഷനായി. കെപിസിസി അംഗം എ.പി ഉസ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി എം ഡി അര്‍ജുനന്‍, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി കെ എം ജലാലുദീന്‍, കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റ് ജോബി ചാലില്‍, മരിയാപുരം മണ്ഡലം പ്രസിഡന്റ് ജോബി തൈയ്യില്‍, ഐഎന്‍ടിയുസി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ഷൈനി റോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

