ജൈവമാലിന്യം ശേഖരിക്കാനെത്തിയ കട്ടപ്പന നഗരസഭയുടെ വാഹനം വ്യാപാരി വ്യവസായി സമിതി തടഞ്ഞു

ജൈവമാലിന്യം ശേഖരിക്കാനെത്തിയ കട്ടപ്പന നഗരസഭയുടെ വാഹനം വ്യാപാരി വ്യവസായി സമിതി തടഞ്ഞു

Jul 19, 2025 - 18:02
 0
ജൈവമാലിന്യം ശേഖരിക്കാനെത്തിയ കട്ടപ്പന നഗരസഭയുടെ വാഹനം വ്യാപാരി വ്യവസായി സമിതി തടഞ്ഞു
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ ജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ എത്തുന്ന വാഹനം
വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് ആരോപിച്ച്
വ്യാപാരി വ്യവസായി സമിതി നഗരസഭയുടെ വാഹനം തടഞ്ഞു. കട്ടപ്പന ടൗണില്‍ ജനത്തിരക്കേറുന്ന സമയത്ത് ജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനെതിരെയാണ് വ്യാപാരി വ്യവസായി സമിതി രംഗത്ത് വന്നത്. കട്ടപ്പന നഗരസഭയില്‍ ജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് യൂസര്‍ ഫീ ഏര്‍പ്പെടുത്തി സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും കിലോയ്ക്ക് 7 രൂപയാണ് ഈടാക്കുന്നത്. പലതവണ ചര്‍ച്ച നടത്തിയെങ്കിലും യാതൊരു പ്രയോജനവും ലഭിച്ചില്ലെന്ന് വ്യാപാര വ്യവസായി സമിതി പറഞ്ഞു. വാഹനം തടഞ്ഞതിനെതുടര്‍ന്ന് നഗരസഭാ സെക്രട്ടറി സ്ഥലത്തെത്തുകയും പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് അടിയന്തരമായി ഇതിനൊരു തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പും നല്‍കി. മാലിന്യം നീക്കുന്നതിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തി വ്യാപാരികളുടെ ബുദ്ധിമുട്ട് മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരി വ്യവസായി സമിതിയുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow