വന്യജീവി ആക്രമണം തടയുന്നതിന് ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന് സിപിഐ ജില്ലാ സമ്മേളനം
വന്യജീവി ആക്രമണം തടയുന്നതിന് ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന് സിപിഐ ജില്ലാ സമ്മേളനം

ഇടുക്കി: വന്യജീവി ആക്രമണം തടയുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന് സിപിഐ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപെട്ടു. സംസ്ഥാനത്ത് വനാതിര്‍ത്തി പങ്കിടുന്ന ജനസമൂഹം ഇന്നേ വരെ കണ്ടിട്ടില്ലാത്ത വന്യജീവി ആക്രമണങ്ങളാണ് നിലവില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. വയനാട്ടില്‍ നരഭോജി കടുവ കര്‍ഷകനെ ആക്രമിച്ചു കൊലപ്പെടുത്തിയെങ്കില്‍ ഇടുക്കി മൂന്നാര്‍ മേഖലയില്‍ നിരന്തരം പ്രശ്‌നകാരനായിരുന്ന അരികൊമ്പന്‍ എന്ന ആനയെ ഇവിടെ നിന്ന് മാറ്റുകയായിരുന്നു. ഫോറസ്റ്റ് വാച്ചറായിരുന്ന ശക്തിവേല്‍ കാട്ടാനയുടെ ആക്രമണത്തിലാണ് പന്നിയാറില്‍ കൊല്ലപ്പെട്ടത്. ഇതിനെതിരെ വന്‍ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും മനുഷ്യ-വന്യജീവി സംഘര്‍ഷം കുറക്കുവാനുള്ള യാതൊരു നടപടിയും ഫോറസ്റ്റ് വകുപ്പ് കൈ കൊണ്ടില്ല. സംസ്ഥാന ചീഫ് വൈല്‍ഡ് ഓഫീസിലെ കണക്കുപ്രകാരം 1128 പേര്‍ വിവിധങ്ങളായ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. കടുവ, കാട്ടുപന്നി ആക്രമണങ്ങളില്‍ 260 പേരും കാട്ടാന ആക്രമണത്തില്‍ നിരവധി ആളുകളുമാണ് മരിച്ചത്. പാമ്പുകടിയേറ്റു മരിച്ചവരുടെ എണ്ണത്തിലും കുറവില്ല. 848 കര്‍ഷകരുടെ കൃഷി ദേഘണ്ടങ്ങളാണ് നശിപ്പിച്ചത്. ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ക്ക് നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുക, വനത്തോടു ചേര്‍ന്നു കഴിയുന്നവരുടെ ജീവനും സ്വത്തിനും സംരഷണത്തിനായി ട്രഞ്ചുകള്‍, വൈദ്യുതി ഫെന്‍സിങ് അലറാം തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കുക, വെള്ളവും ഭക്ഷണവും തേടി വന്യജീവികള്‍ ഇറങ്ങുന്നത് ഒഴിവാക്കാന്‍ വനത്തിനുള്ളില്‍ തന്നെ ആഹാരവും വെള്ളവും സജ്ജീകരിക്കുക, ഇക്കോ സിസ്റ്റം വിട്ട് വരുന്ന വന്യജീവികളെ പുനരധിവസിപ്പിക്കാന്‍ വൈല്‍ഡ് ഷെല്‍ട്ടര്‍ സ്ഥാപിക്കുക, വനം വന്യജീവി സംരക്ഷണ നിയമം സമയബന്ധിതമായി ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുക എന്നിവ പ്രമേയത്തില്‍ ആവശ്യപെട്ടു.
What's Your Reaction?






