കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍ വ്യാപാരി വ്യവസായി സമിതിയുടെ കുത്തിയിരിപ്പ് സമരം 23ന്
കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍ വ്യാപാരി വ്യവസായി സമിതിയുടെ കുത്തിയിരിപ്പ് സമരം 23ന്

ഇടുക്കി: കട്ടപ്പന നഗരസഭയുടെ വിവിധ അനാസ്ഥകള്‍ക്കെതിരെ വ്യാപാരി വ്യവസായി സമിതി 23ന് നഗരസഭ ഓഫീസ് പടിക്കല്‍ കുത്തിയിരുപ്പ് സമരം നടത്തും. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ കെട്ടിടങ്ങളില്‍ ചോര്‍ച്ച അനുഭവപ്പെടുന്നുണ്ട്. കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും പോരായ്മയും ചൂണ്ടിക്കാണിച്ച് നിരവധി നിവേദനങ്ങളാണ് നഗരസഭയ്ക്ക് മുമ്പാകെ വ്യാപാരി വ്യവസായി സമിതിയടക്കം നല്‍കിയിട്ടുള്ളത്. ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച വളര്‍ന്നുവരുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍, ഇതുമൂലമുണ്ടാകുന്ന മോഷണങ്ങളും മോഷണ ശ്രമങ്ങളും ഉണ്ടാകുന്നു. സ്ത്രീകളും കുട്ടികളും അടക്കം സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതും ആവശ്യത്തിന് വെളിച്ച സംവിധാനമില്ലാത്തതും പ്രതിസന്ധിയാണ്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ രൂപപ്പെട്ടിരിക്കുന്ന വിള്ളല്‍ നിരവധി അപകടങ്ങള്‍ ഉണ്ടാക്കിയിട്ടും പരിഹാരം കാണാന്‍ നഗരസഭ അധികൃതര്‍ ശ്രമിക്കുന്നില്ല. നഗരസഭ ജൈവമാലിന്യം സ്ഥാപനങ്ങളില്‍നിന്ന് നീക്കം ചെയ്യുന്നത് വലിയ തുക ഈടാക്കിയാണ്. എന്നാല്‍ ഇതിന് യാതൊരുവിധ സമയക്രമങ്ങളും പാലിക്കാതെയാണ് ശേഖരിക്കുന്നത്. അതിനോടൊപ്പം വ്യാപാര സ്ഥാപനങ്ങളില്‍ ജനങ്ങള്‍ കൂടുതലായി എത്തുന്ന സമയത്താണ് ദുര്‍ഗന്ധം വമിക്കുന്ന വാഹനവുമായി ഉച്ചയ്ക്ക് ശേഷം മാലിന്യം ശേഖരിക്കാന്‍ ഇവര്‍ എത്തുന്നത്. അതിനോടൊപ്പം മാര്‍ക്കറ്റിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ചോര്‍ച്ചയുള്ളതാ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. അസോസിയേഷനെ കൂട്ടുപിടിച്ച് ഏതാനും വ്യാപാരികളെ സഹായിക്കുന്നതിനും മറ്റുള്ളവരെ ദ്രോഹിക്കുന്ന നിലപാടുമാണ് നഗരസഭ കാണിക്കുന്നത്. ഇതിനെല്ലാമെതിരെയാണ് 23ന് വ്യാപാരികളെ അണിനിരത്തിക്കൊണ്ട് നഗരസഭ ഓഫീസില്‍ മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ മജീഷ് ജേക്കബ്, ജി എസ് ഷിനോജ്, എം ആര്‍ അയ്യപ്പന്‍കുട്ടി, ആല്‍ബിന്‍ തോമസ്, ഡിജെ കുഞ്ഞുമോന്‍, പി ബി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






