യുഡിഎഫ് രാജകുമാരി മണ്ഡലം കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി
യുഡിഎഫ് രാജകുമാരി മണ്ഡലം കമ്മിറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം നടത്തി

ഇടുക്കി: കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണവും, രണ്ടാം ചരമ വാര്‍ഷികവും ആചരിച്ചു. യുഡിഎഫ് രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജകുമാരി രാജീവ് ഭവനില്‍ നടന്ന അനുസ്മരണ യോഗം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം പി ജോസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തില്‍ പുഷ്പ്പങ്ങള്‍ അര്‍പ്പിച്ചു. അനുസ്മരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ട്, യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ജോസ് കണ്ടത്തിന്‍കര, യുഡിഎഫ് വൈസ് ചെയര്‍മാന്‍ ടി എസ് ഹസന്‍, ഡിസിസി അംഗങ്ങളായ ഷാജി കൊച്ചുകരോട്ട്, പി യൂ സ്‌കറിയ, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബോസ് പുത്തയത്ത്, ജോര്‍ജ് അരീപ്ലാക്കല്‍, സുനില്‍ വാരിക്കാട്ട്, അബി കൂരപ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






