ഡിവൈഎഫ്‌ഐ സ്വരാജ് മേഖല കമ്മിറ്റി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി
ഡിവൈഎഫ്‌ഐ സ്വരാജ് മേഖല കമ്മിറ്റി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി

ഇടുക്കി: ഡിവൈഎഫ്‌ഐ സ്വരാജ് മേഖല സമ്മേളനത്തോടനുബന്ധിച്ച് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി. മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍ ഉദ്ഘാടനം ചെയ്തു. 12ന് നടക്കുന്ന മേഖല സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്നത്. ഒന്നാം സമ്മാനം 40001 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 20001 രൂപയും ട്രോഫിയും, മൂന്നും നാലും സ്ഥാനങ്ങള്‍ക്ക് ട്രോഫികളും മറ്റ് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജലജാ വിനോദ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അജോ സെബാസ്റ്റ്യന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണ, പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപള്ളി, ശ്യാം ബാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






