ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പി എസിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കി
ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പി എസിനെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കി

ഇടുക്കി: ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പി എസിനെ കൂറുമാറ്റ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയാക്കി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പിലും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു വേങ്ങവേലിയും ചേര്‍ന്ന് കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് നടപടി. നാലാം വാര്‍ഡില്‍നിന്ന് കേരള കോണ്‍ഗ്രസ് ജോസഫ് സ്ഥാനാര്‍ഥിയായിട്ടാണ് സരിത പി എസ് ജനവിധി തേടിയത്. യുഡിഎഫിലെ ധാരണ പ്രകാരം ആദ്യ രണ്ട് വര്‍ഷം വൈസ് പ്രസിഡന്റ് സ്ഥാനം സിനി ജോസഫിനും. രണ്ട് വര്‍ഷം ഓമന സോദരനും, അവസാന ഒരു വര്‍ഷം സരിത പി എസിനുമെന്നായിരുന്നു ധാരണ. ധാരണ പ്രകാരം കാലവധി പൂര്‍ത്തിയാക്കിയ സിനി ജോസഫ് രാജിവെച്ചതോടെ 26-7-2023 -ല്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സരിത പി എസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റാകുകയായിരുന്നു. തുടര്‍ന്നാണ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പിലും സാബു വേങ്ങവേലിയും ചേര്‍ന്ന് കേസ് നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ വിധി സ്വാഗതര്‍ഹമാണെന്നും സ്ഥാനമാനങ്ങള്‍ക്കും സാമ്പത്തിക ലാഭത്തിനും വേണ്ടി കുറുമാറുന്ന എല്ലാ രാഷ്ട്രീയക്കാര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഇത് ഒരു പാഠമാണെന്നും ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍ പറഞ്ഞു. 6 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ പാടില്ലെന്ന വിലക്കുമുണ്ട്.
What's Your Reaction?






