സാന്ത്വനം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വീല്‍ചെയര്‍ വിതരണം ചെയ്തു
സാന്ത്വനം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വീല്‍ചെയര്‍ വിതരണം ചെയ്തു

ഇടുക്കി: അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ ഗൃഹനാഥന് സാന്ത്വനം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വീല്‍ചെയര്‍ കൈമാറി. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി വിതരണോദ്ഘാടനം നിര്‍വഹിച്ചു. നരിയമ്പാറ സ്വദേശി ജോണ്‍സണ്‍ വീല്‍ചെയര്‍ ഏറ്റുവാങ്ങി. വ്യാപാരി വ്യവസായി സമിതി കട്ടപ്പന
യൂണിറ്റാണ് വീല്‍ചെയര്‍ സ്‌പോണ്‍സര്‍ ചെയ്തത്. സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡംഗം കെ പി സുമോദ്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി ആര്‍ മുരളി, എം പി ഹരി, അഭിലാഷ് പി എന്‍, ബിനു കെ ആര്‍, മനു കെ എം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






