കേരള കോണ്‍ഗ്രസ് ജന്മദിനാഘോഷം കട്ടപ്പനയില്‍
കേരള കോണ്‍ഗ്രസ് ജന്മദിനാഘോഷം കട്ടപ്പനയില്‍

ഇടുക്കി: കേരള കോണ്‍ഗ്രസ് എം കട്ടപ്പന മണ്ഡലം കമ്മിറ്റി കേരള കോണ്‍ഗ്രസിന്റെ 61-ാമത് ജന്മദിനം ആഘോഷിച്ചു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം അഡ്വ. മനോജ് എം തോമസ് പതാക ഉയര്‍ത്തി. കോണ്‍ഗ്രസില്‍ നിന്ന് പിളര്‍ന്ന് കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പിറവികൊണ്ടിട്ട് ഇന്ന് 61 വര്‍ഷം പൂര്‍ത്തിയാകുകയാണ്. 1964 ഒക്ടോബര്‍ ഒന്‍പതിനാണ് കോട്ടയം തിരുനക്കര മൈതാനത്ത് കെ എം ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള എന്നീ നേതാക്കളുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. പൂര്‍ണ്ണ പിന്തുണയുമായി എന്‍എസ്എസും ക്രിസ്ത്യന്‍ സഭകളും കൂടെയുണ്ടായിരുന്നു എന്നതാണ് ചരിത്രം. അന്നത്തെ എന്‍എസ്എസ് അധ്യക്ഷന്‍ മന്നത്ത് പത്മനാഭന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. കോണ്‍ഗ്രസ് നേതാവും ശങ്കര്‍ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന പി ടി ചാക്കോയുടെ രാജിയും അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോഗവുമായിരുന്നു കേരളാ കോണ്‍ഗ്രസിന്റെ പിറവിയിലേക്ക് നയിച്ച പ്രധാന ഘടകം. മണ്ഡലം പ്രസിഡന്റ് ബിജു വാഴപ്പനാടി അധ്യക്ഷനായി. ജോസ് എട്ടിയില്‍, ബിനോയ് കുളത്തുങ്കല്‍, ജോളി വരിക്കമാക്കല്‍, ബാബു തൊട്ടിയില്‍, ഡേവിസ് തളിയന്‍, സോബി ജോസ്, ആനന്ദ് വടശേരി, ജോമറ്റ് ഇളംതുരുത്തിയില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






