ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തി ചക്കകൊമ്പന്‍   

ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തി ചക്കകൊമ്പന്‍   

Mar 1, 2026 - 15:53
 0
ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തി ചക്കകൊമ്പന്‍   
This is the title of the web page

ഇടുക്കി: ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ ചക്കകൊമ്പന്‍. കഴിഞ്ഞ ദിവസം സിങ്കുകണ്ടം റോഡിലും കാട്ടാനയെത്തിയിരുന്നു. കഴിഞ്ഞ ദിവസം സിങ്ക്കണ്ടം മെയിന്‍ റോഡിലൂടെ നടന്നെത്തിയ കാട്ടാനയെ നാട്ടുകാരാണ് തുരത്തിയത്. നിലവില്‍ കാട്ടാന മുന്നൂറ്റിയൊന്ന് മേഖലയിലും പരിസരപ്രദേശത്തുമായി തമ്പടിച്ചിരിക്കുകയാണ്. ആര്‍ആര്‍ട്ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെങ്കിലും പ്രതിരോധത്തന് വേണ്ട സംവിധാനങ്ങള്‍ ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടാനയെ ഓടിക്കാന്‍ ഇവരുടെ കയ്യില്‍ ആകെയുള്ളത് മുളവടിയും പടക്കവും മാത്രമാണ്. രാത്രികാലത്ത് ആനയെ നിരീക്ഷിക്കുന്ന വാച്ചര്‍മാര്‍ക്ക് വെളിച്ചമുള്ള ടോര്‍ച്ച് പോലുമില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അക്രമണകാരിയായ കാട്ടാന ജനവാസ മേഖലയിലേയ്ക്ക് എത്തുന്നത് തടയുന്നതിനും ആര്‍ആര്‍ട്ടിക്ക് കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കി സുരക്ഷ ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow