ഔഷധക്കഞ്ഞി രുചിച്ച് കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ സ്‌കൂളിലെ കുരുന്നുകള്‍
ഔഷധക്കഞ്ഞി രുചിച്ച് കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ സ്‌കൂളിലെ കുരുന്നുകള്‍
ഇടുക്കി: കര്‍ക്കടക മാസത്തിന്റെ ഔഷധപാരമ്പര്യവും കേരളത്തിന്റെ തനത് ഭക്ഷണസംസ്‌കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്കായി കര്‍ക്കടകക്കഞ്ഞിയും പത്തിലത്തോരനും വിളമ്പി. മഴക്കാലത്ത് ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന നാടന്‍ ഭക്ഷണവിഭവങ്ങളുടെ ഗുണങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്ന ബോധവല്‍ക്കരണവും നടത്തി. പ്രധാനാധ്യാപിക ലിന്‍സി ജോര്‍ജ് കര്‍ക്കടക മാസത്തിലെ നാടന്‍ ഭക്ഷണവിഭവങ്ങളുടെ ഔഷധഗുണങ്ങളും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലുള്ള അവയുടെ പ്രാധാന്യവും കുട്ടികള്‍ക്ക് വിശദീകരിച്ചു. ഫാസ്റ്റ് ഫുഡുകളുടെ കാലത്ത് പാരമ്പര്യ ഭക്ഷണശീലങ്ങള്‍ സംരക്ഷിക്കുകയും ആരോഗ്യകരമായ ഭക്ഷണരീതി വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ അതിനുള്ള അവബോധം വളര്‍ത്താന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. ജീവനക്കാരായ അമ്മിണി ജോസഫ്, മെറീന, വിദ്യാര്‍ഥികളായ ആദിഷ് എബിന്‍, അദ്വൈത് ശ്രീനാഥ്, അധ്യാപകരായ ലിബിയ ജയിംസ്, ജിയോ സെബാസ്റ്റ്യന്‍, വിഷ്ണു ഗോപാലകൃഷ്ണന്‍, അനുഷ ഷാജി, അമലു മാത്യു, ഷേര്‍ലി പി എ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?