മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ല: മന്ത്രി മോന്‍സ് ജോസഫ് 

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ല: മന്ത്രി മോന്‍സ് ജോസഫ് 

Aug 6, 2026 - 15:27
 0
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ല: മന്ത്രി മോന്‍സ് ജോസഫ് 
This is the title of the web page

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. 'തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ' എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. തമിഴ്‌നാട് സര്‍ക്കാരിന്റെ പുതിയ ബജറ്റിലാണ് ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടികള്‍ പ്രഖ്യാപിച്ചത്. ഇതേസമയം കേരളത്തില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായി. നിലവില്‍ ഡാമിലേക്ക് സെക്കന്‍ഡില്‍ 2,390. 56 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത് കുടിവെള്ളത്തിനാവശ്യമായ 265.56 ഘനയടി മാത്രമാണ്. ജലനിരപ്പ് കുറഞ്ഞതിനാല്‍ ഇത്തവണ തമിഴ്‌നാട്ടിലെ ഒന്നാം കൃഷിയും വൈകിയിരുന്നു. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ത്താനുള്ള തമിഴ്‌നാടിന്റെ ഏകപക്ഷീയമായ പ്രഖ്യാപനം അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 130 വര്‍ഷത്തിലേറെ പഴക്കമുള്ള ഡാമിന്റെ സുരക്ഷ മുന്‍നിര്‍ത്തി കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് തുടരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow