ജര്‍മനിയില്‍ മരിച്ച നോവയുടെ സംസ്‌കാരം 24ന് ശാന്തിഗ്രാമിലെ വീട്ടുവളപ്പില്‍
ജര്‍മനിയില്‍ മരിച്ച നോവയുടെ സംസ്‌കാരം 24ന് ശാന്തിഗ്രാമിലെ വീട്ടുവളപ്പില്‍
ഇടുക്കി: ജര്‍മനിയില്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട കട്ടപ്പന ശാന്തിഗ്രാം കൊച്ചെടാട്ടേല്‍ നോവ സാബു(25)വിന്റെ സംസ്‌കാരം 24ന് നടക്കും. ജര്‍മനിയില്‍നിന്ന് വ്യാഴാഴ്ച വൈകിട്ട് മൃതദേഹവുമായി പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തും. തുടര്‍ന്ന് വിമാനത്തില്‍ വൈകിട്ടോടെ നെടുമ്പാശേരിയിലെത്തിക്കും. ഇവിടെനിന്ന് ആംബുലന്‍സില്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സൂക്ഷിക്കും. ശനിയാഴ്ച രാവിലെ ഒമ്പതോടെ വീട്ടിലെത്തിക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.
What's Your Reaction?