അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന് 14.31 കോടിയുടെ ബജറ്റ്

അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന് 14.31 കോടിയുടെ ബജറ്റ്

Mar 14, 2025 - 23:15
 0
അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന് 14.31 കോടിയുടെ ബജറ്റ്
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ബജറ്റില്‍ മാലിന്യ സംസ്‌കരണം, സാമൂഹികക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിര്‍മാണം എന്നിവയ്ക്ക് മുന്‍ഗണന. 14,31,23,649 രൂപ വരവും 14,19,59,010 രൂപ ചെലവും 11,64,639 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ അവതരിപ്പിച്ചു. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. ലൈഫ് പദ്ധതി, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയ്ക്കും കൂടുതല്‍ വകയിരുത്തി. കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, യുവജനങ്ങള്‍, വനിതകള്‍, പട്ടികജാതി, വര്‍ഗക്കാര്‍ തുടങ്ങിയവരുടെ ക്ഷേമത്തിനും പദ്ധതികള്‍ നടപ്പാക്കും.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിഷ വിനോജ്, ഷൈമോള്‍ രാജന്‍, സുമോദ് ജോസഫ്, പഞ്ചായത്തംഗങ്ങളായ ജോമോന്‍ വി ടി, സോണിയ ജെറി, സെല്‍വകുമാര്‍, ബിനു ബി, വര്‍ഗീസ് എം തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow