നരിയമ്പാറ ശബരിഗിരി ശ്രീഅയ്യപ്പ മഹാവിഷ്ണു ദേവി ക്ഷേത്രത്തില്‍ നാലമ്പല നിര്‍മാണത്തോടനുബന്ധിച്ച് കട്ടിള സ്ഥാപിച്ചു
നരിയമ്പാറ ശബരിഗിരി ശ്രീഅയ്യപ്പ മഹാവിഷ്ണു ദേവി ക്ഷേത്രത്തില്‍ നാലമ്പല നിര്‍മാണത്തോടനുബന്ധിച്ച് കട്ടിള സ്ഥാപിച്ചു

ഇടുക്കി: നരിയമ്പാറ ശബരിഗിരി ശ്രീഅയ്യപ്പ മഹാവിഷ്ണു ദേവി ക്ഷേത്രത്തില്‍ നാലമ്പല നിര്‍മാണത്തിനുമുന്നോടിയായി കട്ടിള സ്ഥാപന ചടങ്ങുകള്‍ നടന്നു. തന്ത്രി അഴക്കത്ത്മന പരമേശ്വരന്‍ നമ്പൂതിരിയുടെയും സ്ഥാനപതി കുഴിക്കാട്ടില്ലത്ത് അഗ്നിശര്‍മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍നോട്ടത്തില്‍ മേല്‍ശാന്തി വിഷ്ണു തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രം ശില്‍പി ഗോപി ആചാരി, കട്ടിള ശില്‍പി സന്തോഷ് ആചാരി എന്നിവരും ക്ഷേത്രം നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ജെ ജയകുമാര്‍, കണ്‍വീനര്‍ കെ പത്മകുമാര്‍, ക്ഷേത്രം പ്രസിഡന്റ് ഹരികുമാര്‍ ഡി പിള്ള, സെക്രട്ടറി മധുക്കുട്ടന്‍ നായര്‍, ട്രഷറര്‍ ബാലു ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശബരിഗിരി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഹൈറേഞ്ചില്‍ ഏറെ പ്രസിദ്ധമാണ്. വിശ്വാസികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നാലമ്പലം നിര്‍മാണം പുരോഗമിക്കുന്നു.
What's Your Reaction?






